മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് പരിശോധനയ്ക്ക് ഉത്തരവിട്ടത്. കേരളാ കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹം അഴിമതി പണമുപയോഗിച്ചാണെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന.
2014 ഒക്ടോബറില്‍ കോട്ടയത്തുവെച്ചാണ് 150 പേരുള്‍പ്പെട്ട സമൂഹ വിവാഹം നടത്തിയത്. അഞ്ച് പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും വിവാഹതിരായവര്‍ക്ക് കേരളാ കോണ്‍ഗ്രസ് നല്‍കിയിരുന്നു. 14 ജില്ലകളില്‍ നിന്നായി തിരഞ്ഞെടുത്ത യുവതീ യുവാക്കള്‍ക്കാണ് സമൂഹ വിവാഹത്തില്‍ അവസരം ലഭിച്ചത്.
വിവാഹത്തിന് നാലു കോടിയലധികം രൂപ ചെലവഴിച്ചുവെന്നും ഇത് അഴിമതിപ്പണമാണെന്നുമാണ് ആരോപണം.













