ബാബരി കേസ്: പേഴ്സണല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിനൊപ്പമെന്ന് ശിയ ബോര്‍ഡ്


ബാബരി കേസില്‍ ഒാള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ ഒപ്പം നിക്കുെമന്ന് ഒാള്‍ ഇന്ത്യ ശിയ ബോര്‍ഡ്. വ്യക്തമാക്കി. കേസില്‍ പേഴ്സണല്‍ ലോ ബോര്‍ഡിന്‍റെ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് ശിയ ബോര്‍ഡ് സ്വീകരിച്ചിരുന്നത്. അയോധ്യയില്‍ മറ്റൊരിടത്ത് പള്ളി പണിയാമെന്ന നിര്‍ദേശം നേരത്തെ ശിയ ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു.
അതേ സമയം ഇതൊരു തിരിച്ചടിയല്ലെന്നും അവര്‍ക്ക് എന്തും പറയാമെന്നും ഇതിനോട് പ്രതികരിച്ച്‌ ബി.ജെ.പി എം.പി സുബ്രമണ്യ സ്വാമി വ്യക്തമാക്കി. ഞങ്ങള്‍ക്ക് ശിയകളെയോ സുന്നികളെയോ ആവശ്യമില്ലെന്നും എന്ത് തന്നെ വന്നാലും രാമക്ഷേത്രം പണിയുമെന്നും ഇനിയും ചര്‍ച്ചകള്‍ ആവശ്യമില്ലെന്നും വി.എച്ച്‌.പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. ശ്രീശ്രീ രവിശങ്കറിന്‍റെ ചര്‍ച്ചകള്‍ വിജയിക്കില്ലെന്നും ബന്‍സാല്‍ ചൂണ്ടിക്കാട്ടി




Sharing is Caring