ബാഡ്മിന്റണ്‍ താരം തൻവി ശർമ്മ യുഎസ് ഓപ്പണ്‍ സൂപ്പർ ഫൈനലില്‍ പ്രവേശിച്ചു


ബാഡ്മിന്റണ്‍ താരം തൻവി ശർമ്മ യുഎസ് ഓപ്പണ്‍ സൂപ്പർ 300 ടൂർണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു.ലോക റാങ്കിംഗില്‍ മുന്നിലുള്ള ഉക്രേനിയൻ താരം പോളിന ബുർഹോവയ്‌ക്കെതിരെ മികച്ച പ്രകടനവും ആക്രമണോത്സുകതയും കാഴ്ചവെച്ചാണ് തൻവി ഈ നേട്ടം കൈവരിച്ചത്.


പഞ്ചാബിലെ ഹോഷിയാർപൂരില്‍ നിന്നുള്ള 16 വയസ്സുകാരിയായ തൻവി, ഗുവാഹത്തി നാഷണല്‍ സെന്ററിലാണ് പരിശീലനം നേടുന്നത്. ശനിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍, ഏഴാം സീഡും ലോക 40-ാം നമ്ബർ താരവുമായ ബുർഹോവയെ വെറും 34 മിനിറ്റിനുള്ളില്‍ 21-14, 21-16 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളില്‍ തൻവി അട്ടിമറിച്ചു.


നിലവില്‍ ലോക റാങ്കിംഗില്‍ 66-ആം സ്ഥാനത്തുള്ള തൻവി, ഈ ടൂർണമെന്റില്‍ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഫൈനലിലേക്കുള്ള വഴിയില്‍ ലോക 23, 58, 50 റാങ്കുകളിലുള്ള താരങ്ങളെ ഇതിനകം പരാജയപ്പെടുത്തി. ഇത് അവളുടെ കരിയറിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറി.

ഫൈനലില്‍ ലോക 21-ാം നമ്ബർ താരവും 34 വയസ്സുകാരിയുമായ ബെയ്‌വെൻ ഷാങ് ആണ് തൻവിയുടെ എതിരാളി.



Sharing is Caring