ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 100 പേര്‍ക്ക് പരിക്കേറ്റു. ഇറാഖിലെ ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകള്‍ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തിങ്കളാഴ്ച രണ്ട് ചാവേറുകള്‍ ബെല്‍റ്റില്‍ കെട്ടിയ ബോംബുമായി ജനക്കുട്ടത്തിന് സമീപമെത്തി പൊട്ടിതെറിക്കുകകയായിരുന്നു. ബാഗ്ദാദിലെ അവിയേഷന്‍ സ്വകയറിലാണ് സംഭവം. സ്ഫോടനമുണ്ടായ വിവരം ഇറാഖ് അഭ്യന്തര മന്ത്രാലയം വക്താവ് സാദ് മാന്‍ സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചുവെന്ന് 65 പേര്‍ക്ക് പരിക്കേറ്റുമെന്നുമാണ് ഒൗദ്യോഗിക കണക്ക്. സ്ഫോടനത്തിെന്റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ശനിയാഴ് പൊലീസ് ചെക്പോസ്റ്റിന് സമീപം ചാവേര്‍ ആക്രമണം നടന്നിരുന്നു. അദന്‍ സ്വകയറിലാണ് സ്ഫോടനം ഉണ്ടായത്.













