ബാഗ്​ദാദില്‍ ഇരട്ട സ്​ഫോടനം; 38 പേര്‍ കൊല്ലപ്പെട്ടു

ഇറാഖ്​ തലസ്ഥാനമായ ബാഗ്​ദാദിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. 100​ പേര്‍ക്ക്​ പരിക്കേറ്റു. ഇറാഖിലെ ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകള്‍ ഉദ്ധരിച്ച്‌​ അല്‍ ജസീറയാണ്​ വാര്‍ത്ത റിപ്പോര്‍ട്ട്​​ ചെയ്​തത്​.

തിങ്കളാഴ്​ച രണ്ട്​ ചാവേറുകള്‍ ബെല്‍റ്റില്‍ കെട്ടിയ ബോംബുമായി ജനക്കുട്ടത്തിന്​ സമീപമെത്തി പൊട്ടിതെറിക്കുകകയായിരുന്നു. ബാഗ്​ദാദിലെ അവിയേഷന്‍ സ്വകയറിലാണ്​ സംഭവം. സ്​ഫോടനമുണ്ടായ വിവരം ഇറാഖ്​ അഭ്യന്തര മന്ത്രാലയം വക്​താവ്​ സാദ്​ മാന്‍ സ്ഥിരീകരിച്ചു. 16 പേര്‍ മരിച്ചുവെന്ന്​ 65 പേര്‍ക്ക്​ പരിക്കേറ്റുമെന്നുമാണ്​ ഒൗദ്യോഗിക കണക്ക്​. സ്​ഫോടനത്തി​​​​െന്‍റ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

ശനിയാഴ്​ പൊലീസ്​ ചെക്​പോസ്​റ്റിന്​ സമീപം ചാവേര്‍ ആക്രമണം നടന്നിരുന്നു. അദന്‍ സ്വകയറിലാണ്​ സ്​ഫോടനം ഉണ്ടായത്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *