അനധികൃത കുടിയേറ്റക്കാരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയും യു.എസ് അവസാനിപ്പിക്കുന്നു


അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന പദ്ധതിയായ ഡി.എ.സി.എ(ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് അറൈവല്‍സ്)യും യു.എസ് അവസാനിപ്പിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്റര്‍ വഴി അറിയിച്ചതാണ് ഇക്കാര്യം. പദ്ധതി അധിക ബാധ്യതയാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കം.


പദ്ധതി ഏതാണ്ട് മരിച്ച നിലയിലാണ് ഡമോക്രാറ്റുകള്‍ ഇത് മുന്നോട്ടു കൊണ്ടു പോവാന്‍ ആഗ്രഹിക്കുന്നില്ല. അതേ സമയം, വിവിധ കോടതികളില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിയമപരമായ വെല്ലവിളികളില്‍ തീരുമാനമാവന്നതു വരെ പദ്ധതി തുടരണമെന്ന് കഴിഞ്ഞ ദിവസം യു.എസ് ജഡ്ജ് ആവശ്യപ്പെട്ടിരുന്നു.


അതിനിടെ അമേരിക്കയെ സഹായിക്കാന്‍ കഴിയുന്നവര്‍ക്ക മാത്രമേ ഇനി വിസ നല്‍കുകയുള്ളുവെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്ക ആദ്യം എന്ന നയവുമായി മുന്നോട്ട് പോവും. അതേ സമയം, ലോട്ടറി വിസ സമ്പദ്രായത്തിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഞാന്‍ അമേരിക്കയുടെ പ്രസിഡന്റാണ്. അമേരിക്കാക്കായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നവര്‍ രാജ്യത്തേക്ക് വരണമെന്നാണ് ആഗ്രഹം. മെറിറ്റായിരിക്കും വിസ നല്‍കുന്നതിനുള്ള മാനദണ്ഡമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കയില്‍ നിലവിലുള്ള ലോട്ടറി വിസ സംവിധാനം അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അമേരിയിലെ വിവിധ മേഖലകളില്‍ പ്രാതിനിധ്യം കുറവുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് നല്‍കുന്ന പ്രത്യേക വിസയാണ് ലോട്ടറി വിസ.



Sharing is Caring