മനാമ: ബഹ്‌റൈനിലെ 99% പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് . ബഹ്‌റൈന്‍ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ ഏറ്റവും പുതിയ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റ് സര്‍വ്വേ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് .
ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ശതമാനത്തില്‍ ആഗോള റാങ്കിംഗില്‍ ബഹറിന്‍ ഏറെ മുന്നിലാണ് . സര്‍വ്വേ ഫലം അനുസരിച്ച് ബഹറിനിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ 99 ശതമാനത്തില്‍ എത്തിയിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത് .

99 ശതമാനം പേരാണ് വാട്‌സ്‌ആപ്പും, യൂട്യൂബും ഉപയോഗിക്കുന്നത് . 95 ശതമാനം പേര്‍ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും 90% പേര്‍ സ്‌നാപ്പ് ചാറ്റും ഉപയോഗിക്കുന്നുവെന്നും സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു.













