ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പ്; മേരി കോമിന് വെങ്കല മെഡല്‍


ലോക വനിതാ ബോക്സിങ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എം.സി മേരി കോമിന് വെങ്കല മെഡല്‍. സെമി ഫൈനല്‍ മത്സരത്തില്‍ രണ്ടാം സീഡ് തുര്‍ക്കി താരം ബുസെനാസ് കകിരോഗ്ലുവിനെതിരെ മേരി പരാജയപ്പെടുകയായിരുന്നു. യൂറോപ്യന്‍ ചാമ്ബ്യനായ കകിരോഗ്ലു 4-1നാണ് ജയിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ ലിലിയ എറ്റ്ബേവയാണ് കകിരോഗ്ലുവിന് എതിരാളി.


മേരി കോമിന്റെ എട്ടാമത്തെ ലോക മെഡലാണ്. ആറ് ലോക കിരീടങ്ങള്‍ കൂടാതെ മേരി കോം തന്‍െറ കരിയറില്‍ ഒളിമ്ബിക് വെങ്കല മെഡല്‍ (2012), അഞ്ച് ഏഷ്യന്‍ കിരീടങ്ങള്‍, ഏഷ്യന്‍ ഗെയിംസ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്.




Sharing is Caring