മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു


മലപ്പുറം: മാലിന്യം കത്തിക്കുന്നതിനിടയില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു.കൊളത്തൂര്‍ അമ്ബലപ്പടി കടന്നമ്ബറ്റ രാമദാസാണ് (62) മരിച്ചത്. ക്ഷേത്ര പരിസരത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് ക്ഷേത്രം ഭാരവാഹി കൂടിയായ രാമദാസന് വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ പരിക്കേറ്റത്.


കൊളത്തൂര്‍ അമ്ബലപ്പടിയിലെ നരസിംഹമൂര്‍ത്തി ക്ഷേത്ര പരിസരത്ത് ഈ മാസം ഒന്നിന് ക്ഷേത്ര ഓഫീസ് റൂമിലെ പഴയസാധനങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അയ്യപ്പന്‍വിളക്കിന്‍റെ ഭാഗമായി കൊണ്ടുവന്ന വെടിമരുന്ന് പഴയസാധനങ്ങളില്‍പെട്ടതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം.. വയറിനും കൈക്കും പൊള്ളലേറ്റ രാമദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.




Sharing is Caring