മരട്​ ഫ്ലാറ്റ്​ പൊളിക്കുന്ന കമ്ബനികള്‍ക്ക്​ അംഗീകാരം നല്‍കി


കൊച്ചി: മരട്​ ഫ്ലാറ്റ്​ പൊളിക്കാന്‍ രണ്ട്​ കമ്ബനികള്‍ക്ക്​ നഗരസഭ അംഗീകാരം നല്‍കി. എഡിഫൈസ്​ എന്‍ജിനീയറിങ്​, വിജയ്​ സ്റ്റീല്‍സ്​ എന്നി കമ്ബനികള്‍ക്കാണ്​ അംഗീകാരം നല്‍കിയത്​. എഡിഫൈസ്​ എന്‍ജീനിയറിങ്​ മൂന്ന്​ ഫ്ലാറ്റുകള്‍ പൊളിക്കും. ഒരു ഫ്ലാറ്റാണ്​ വിജയ്​ സ്​റ്റീല്‍സ്​ പൊളിക്കുക.


ഫ്ലാറ്റ്​ പൊളിക്കു​േമ്ബാഴുണ്ടാകുന്ന മാലിന്യം നീക്കാന്‍ നഗരസഭ പ്രത്യേകം ടെണ്ടര്‍ വിളിക്കും. ഫ്ലാറ്റ്​ പൊളിക്കുന്നതിന്​ 30 ദിവസം മുമ്ബ്​ സമീപവാസികള്‍ക്ക്​ നോട്ടീസ്​ നല്‍കും. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഫ്ലാറ്റുകള്‍ പൊളിക്കാനാണ്​ ഇപ്പോഴുള്ള ധാരണ.




Sharing is Caring