ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമെന്ന് സർക്കാർ


ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമെന്ന് സർക്കാർ. നാളത്തെ അവധി മറ്റന്നാളേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് ദിവസവും അവധി വേണെന്ന ആവശ്യം ഉയർന്നിരുന്നു. ബലിപെരുന്നാൾ ശനിയാഴ്ച ആയതിനാലാണ് അവധി മാറ്റിയത്. വെള്ളിയാഴ്ച പ്രവർത്തിദിനമാകും.


ജൂൺ ആറ് ശനിയാഴ്ചയാണ് കലണ്ടറിൽ ബലി പെരുന്നാൾ അവധി നൽകിയിരുന്നതെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തിനാല്‍ അവധി ബലിപെരുന്നാൾ ദിനത്തിൽ മാറ്റം വരികയായിരുന്നു. മെയ് 27 ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് ബലിപരുന്നാളെന്ന് നേരത്തെ മതപണ്ഡിതർ വ്യക്തമാക്കിയിരുന്നു.




Sharing is Caring