ബജറ്റില്‍ കേരളത്തിന് അവഗണനയെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പാടെ അവഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2015 ല്‍ വാഗ്ദാനം ചെയ്ത എയിംസ് ഇനിയും നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. റെയില്‍വെയുമായി ബന്ധപ്പെട്ടും കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.
യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ് അവതരിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.




Sharing is Caring