സ്വാശ്രയ കോളെജ് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിസിമാരുടെ യോഗം ഇന്ന് ചേരും. സര്‍ക്കാറിന്റെ നിര്‍ദ്ദേശം യോഗത്തില്‍ അവതരിപ്പിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും യോഗത്തില്‍ പങ്കെടുക്കും. സ്വാശ്രയകോളേജുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിസിമാരുടെ യോഗം വിളിച്ചത്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെയായിരുന്നു യോഗം ചേരുന്ന വിവരം അദ്ദേഹം അറിയിച്ചത്. സ്വാശ്രയ കോളെജുകളില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാനാകില്ലെന്നും യൂണിവേഴ്സിറ്റികള്‍ വഴിയാണ് ഇടപെടാന്‍ കഴിയൂ. എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പൊതുയോഗങ്ങളില്‍ സ്വാശ്രയ മാനേജുമെന്റുകളെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി ഭരണതലത്തില്‍ വേണ്ട നടപടിയെടുക്കാത്തതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.













