പ്രവാസി സ്ത്രീകള്‍ക്ക് കലാപരിശീലനം നല്‍കാന്‍ ദുബൈയില്‍ ആശാ ശരത്തിന്റെ നേതൃത്വത്തില്‍ പരിശീലന കളരി


പ്രവാസി സ്ത്രീകളെ ലക്ഷ്യമിട്ട് നടിയും നര്‍ത്തകിയുമായ ആശ ശരത്തിന്റെ നേതൃത്വത്തില്‍ കലാ പരിശീലന കളരി സംഘടിപ്പിക്കുന്നു. അഭിനയം മോഡലിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്ന കലാകേന്ദ്രത്തില്‍ പത്ത് വയസ്സു മുതലുള്ളവര്‍ക്കാണ് പുതിയ പരിശീലന കളരിയില്‍ പ്രവേശനം നല്‍കുക. മലയാളത്തിലും മറ്റ് ഇതരം ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നടിയായി തുഠരുമ്പോള്‍ തന്നെയാണ് വീട്ടമ്മാര്‍ക്കടക്കം കലാപരിശീലനം നല്‍കുകയെന്ന കളരിയുമായി ആശാശരത് എത്തുന്നത്.ദുബായി കേന്ദ്രമായി ആശാശരത് ആരംഭിച്ച കൈരളി കലാകേന്ദ്രം ഇന്ന് നൃത്തപരിശീലന രംഗത്ത് പേരെടുത്ത സ്ഥാപനമായി മാറിക്കഴിഞ്ഞു.ഇതിന് പിന്നാലെയാണ് ആശാശരതിന്റെ പുതിയ സംരംഭം.പത്ത് വയസിന് മുകളിലുള്ള കുട്ടികള്‍, വീട്ടമ്മമാര്‍ ,ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് പരിശീലനം.




Sharing is Caring