ബംഗ്ലാദേശില്‍ അവാമി ലീഗ് എം.പി വെടിയേറ്റ് മരിച്ചു


ബംഗ്ലാദേശില്‍ അവാമി ലീഗ് എം.പി വെടിയേറ്റ് മരിച്ചു. 48ഉകാരനായ മഞ്ജുറുല്‍ ഇസ്‌ലാം ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ ഭരണ കക്ഷിയാണ് അവാമി ലീഗ്. ഇദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ അക്രമി സംഘം നിരവധി തവണ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്.


വെടിയുതിര്‍ത്തതിന് ശേഷം ആക്രമി സംഘം മോട്ടോര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന് അഞ്ചു തവണ വെടിയേറ്റതായി റാംഗ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. 2015 ഒക്ടോബറില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെ വെടിവെച്ച കേസില്‍ മഞ്ജുറുല്‍ ഇസ്‌ലാം അറസ്റ്റിലായിരുന്നു. പിന്നീട് അദ്ദേഹം ജാമ്യത്തിലിറങ്ങുകയായിരുന്നു. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.




Sharing is Caring