കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകും: എ കെ ശശീന്ദ്രന്‍


കോഴിക്കോട് : ജനുവരിയിലും കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും വൈകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പണം കടംതരുന്ന ബാങ്കുകളെ തിരിച്ചടയ്ക്കുമെന്ന് വിശ്വസിപ്പിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണിത്. ശമ്പളവും പെന്‍ഷനും വേഗത്തില്‍ ലഭിക്കാന്‍ സര്‍ക്കാര്‍ നടപടി യെടുക്കുന്നുണ്ട്.


യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം പ്രതിമാസം 26 കോടി രൂപയുടെ നഷ്ടമുണ്ടായി. കോഴിക്കോട്ട് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആലോചനയൊന്നുമില്ലാതെ മിനിമം ചാര്‍ജ് കുറച്ചതും വിദ്യാര്‍ഥി സംഘടനകള്‍ പോലും ആവശ്യപ്പെടാതെ വിദ്യാര്‍ഥികള്‍ക്ക് സൌജന്യയാത്ര അനുവദിച്ചതും നഷ്ടത്തിന് കാരണമായി. കെഎസ്ആര്‍ടിസിയെ തകര്‍ത്തത് യുഡിഎഫ് സര്‍ക്കാരാണ്. കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ എല്‍ഡിഎഫ് സ്വീകരിച്ചുവരികയാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.




Sharing is Caring