ബംഗാള്‍ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിന്​ ഹൈകോടതി സ്​റ്റേ


ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ ബം​ഗാ​ള്‍ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നടപടികള്‍ക്ക്​ കൊല്‍ക്കത്ത ഹൈകോടതിയുടെ സ്​റ്റേ. ഏപ്രില്‍ 16 വരെയാണ്​ നടപടികള്‍ സ്​റ്റേ ചെയ്​ത്​ കോടതി ഉത്തരവിട്ടത്​. ബി.ജെ.പി നല്‍കിയ ഹരജിയിലാണ്​ നടപടി.


നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​ന്തി​മ സ​മ​യ​പ​രി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ്​ നടപടികള്‍ കോടതി സ്​റ്റേ ചെയ്​തത്​. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​​​​െന്‍റ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​​​​െന്‍റ അ​വ​സാ​ന തീ​യ​തി സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ ഒ​രു ദി​വ​സ​ത്തേ​ക്ക്​ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ല്‍, പിന്നീട്​ ക​മീ​ഷ​ന്‍ ​തീ​രു​മാ​നം പി​ന്‍​വ​ലി​ച്ചു.


ബി.​ജെ.​പി സ്​​ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക സ​മ​ര്‍​പ്പ​ണം മു​ട​ക്കു​ന്ന​തി​ന്​ തൃ​ണ​മൂ​ലി​​​​െന്‍റ സ​മ്മ​ര്‍​ദം മൂ​ല​മാ​ണി​തെ​ന്ന്​ ആ​രോ​പി​ച്ച്‌​ ഇതിനിടെ ബി.​ജെ.​പി സു​പ്രീം​കോ​ട​തിയെ സമീപിച്ചു. എന്നാല്‍​ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ കൊ​ല്‍​ക്ക​ത്ത ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി നിര്‍ദേശിക്കുകയായിരുന്നു.



Sharing is Caring