ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി രാഹുല്‍ അവാരെ. ഗുസ്തി ഫ്രീസ്റ്റൈലില്‍ കാനഡയുടെ സ്റ്റീവന്‍ തകഹാഷിയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി രാഹുല്‍ മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിമൂന്നാമത്തെ സ്വര്‍ണമാണിത്. ഫൈനലില്‍ ഏഴിനെതിരെ 15 പോയിന്‍റ് നേടി രാഹുല്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സെമി ഫൈനലില്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ബിലാലിനെ തോല്‍പ്പിച്ചാണ് രാഹുല്‍ അവാരെ ഫൈനലില്‍ ഇടം ഉറപ്പിച്ചത്. 57 കിലോഗ്രാം വിഭാഗത്തിലാണ് രാഹുലിന്‍റെ നേട്ടം













