ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് കൊല്‍ക്കത്ത ഹൈകോടതിയുടെ സ്റ്റേ. ഏപ്രില്‍ 16 വരെയാണ് നടപടികള്‍ സ്റ്റേ ചെയ്ത് കോടതി ഉത്തരവിട്ടത്. ബി.ജെ.പി നല്കിയ ഹരജിയിലാണ് നടപടി.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അന്തിമ സമയപരിധിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നടപടികള്‍ കോടതി സ്റ്റേ ചെയ്തത്. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിെന്റ പത്രിക സമര്പ്പണത്തിെന്റ അവസാന തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഒരു ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍, പിന്നീട് കമീഷന് തീരുമാനം പിന്‍വലിച്ചു.

ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണം മുടക്കുന്നതിന് തൃണമൂലിെന്റ സമ്മര്‍ദം മൂലമാണിതെന്ന് ആരോപിച്ച് ഇതിനിടെ ബി.ജെ.പി സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ പരാതിയുണ്ടെങ്കില്‍ കൊല്‍ക്കത്ത ഹൈകോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു.













