റഷ്യയിലുണ്ടായ വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട യാത്രക്കാരുടെ കുടുംബത്തിന് 20,000 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ഫ്ളൈ ദുബായ് കമ്പനി. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞ് എത്രയും പെട്ടന്ന് അവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ഫ്ളൈ ദുബായ് പ്രതിനിധി പറഞ്ഞു.
ഇതിനായുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും കമ്പനി വ്യക്തമാക്കി. ദുബായില്‍ നിന്നെത്തിയ ഫ്ളൈ ദുബായ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നു വീണത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ മലയാളി ദമ്പതികളടക്കം 62 പേര് കൊല്ലപ്പെട്ടു. പെരുമ്പാവൂര്‍ വെങ്ങോലയ്ക്ക് സമീപം ചാമക്കാലായില്‍ മോഹനന്റെ മകന് ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു (27) എന്നിവരാണ് മരിച്ചത്.












