ബേപ്പൂരില്‍ വികെസി മമ്മദ് കോയ ഇടത് സ്ഥാനാര്‍ഥി


ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനേയും വീണ്ടും മല്‍സരിപ്പിക്കും.നേരത്തെ സിപിഎം ടിക്കറ്റില്‍ മമ്മദ് കോയ ബേപ്പൂരില്‍ നിന്ന് നിയമസഭയില്‍ എത്തിയിരുന്നു. നിലവില്‍ ബേപ്പൂര്‍ എംഎല്‍എയായ എളമരം കരീം സിഐടിയു സംസ്ഥാന സെക്രട്ടറിയായതിനാല്‍ ഇക്കുറി മല്‍സരിപ്പിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.




Sharing is Caring