ബോളിവുഡ് സിനിമ കഹാനിയുടെ രണ്ടാംഭാഗം വരുന്നു


ബോളിവുഡ് സിനിമ കഹാനിയുടെ രണ്ടാംഭാഗം വരുന്നു. ഏറെ നാളായി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. രണ്ടാംഭാഗത്തിലും വിദ്യ ബാലന്‍ നായികയായും അര്‍ജുന്‍ രാംപാല്‍ നായകനായും തുടരും. ക്ളാപ് ബോര്‍ഡിന്റെ ചിത്രത്തോടൊപ്പം സംവിധായകന്‍ സുജോയ് ഘോഷാണ് വിവരം പുറത്തുവിട്ടത്. കഹാനിക്ക് നല്‍കിയ സ്നേഹത്തിന് നന്ദിയുണ്ടെന്നും പ്രതീക്ഷയ്ക്കൊത്ത് രണ്ടാംഭാഗം ഒരുക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും ഘോഷ് ട്വീറ്റ് ചെയ്തു. 2012ലാണ് കഹാനി റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലെ പണംവാരിച്ചിത്രം വിദ്യ ബാലനും ബ്രേക്ക് നല്‍കി.




Sharing is Caring