ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായി


36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്നു ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചു. 60,000 കോടിയോളം രൂപയുടെ ഇടപാടാണിത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്സ് ലെഡ്രിയാനും ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമാണ് കരാറില്‍ ഒപ്പുവച്ചത്. ഏറെ അനിശ്ചിതത്വം ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലാണ് റാഫേല്‍ ജെറ്ററുകള്‍ വാങ്ങാന്‍ ധാരണയായത്.
മൂന്നു മുതല്‍ ആറു വര്‍ഷത്തിനിടയില്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ കൈമാറും. ഈ വര്‍ഷം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കു മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് എത്തിയിരുന്നെങ്കിലും റാഫേല്‍ വിമാനങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല.




Sharing is Caring