ഫ്രാന്‍സില്‍ ഭീകരാക്രമണം: മരണം 153 കവിഞ്ഞു


ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഭീകരാക്രമണം. വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തിലും വെടിവയ്പിലും 153 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരകുക്കേറ്റവരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രാദേശിക സമയം പുലര്‍ച്ചെ 3.30 ഓടെയാണ് ആക്രമണം ഉണ്ടായത്. രാജ്യത്ത് കൂടുതല്‍ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചു.
എട്ട് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. ഒരാളെ സൈനികര്‍ ജീവനോടെ പിടികൂടിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണങ്ങളെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിര്‍ത്തികള്‍ അടച്ചിട്ടു. അക്രമികള്‍ ബന്ദികളാക്കിയവരെ പൊലീസ് മോചിപ്പിച്ചു.




Sharing is Caring