ഫ്രാന്‍സില്‍ പള്ളിയില്‍ അക്രമികള്‍ വൈദികനെ കഴുത്തറുത്ത് കൊന്നു


ഫ്രാന്‍സില്‍ പള്ളിയില്‍ അക്രമികള്‍ വൈദികനെ കഴുത്തറുത്ത് കൊന്നു. റോവനിലെ സെന്റ് എറ്റിയാനെ ഡു റോവ്‌റി പള്ളിയില്‍ ആറുപേരെ ബന്ദികളാക്കിയ അക്രമികളാണ് വൈദികനെ കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ രണ്ട് ആയുധധാരികളെയും പോലീസ് വെടിവെച്ചുകൊന്നു. ഗുരുതരമായി പരിക്കേറ്റ ബന്ദികളിലൊരാള്‍ ചികിത്സയിലാണ്.ആക്രമണകാരികളായ രണ്ടുപേരെയും പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്ന് ഫ്രഞ്ച് പോലീസ് വ്യക്തമാക്കി.




Sharing is Caring