റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യ നിതാ അംബാനിക്കു വിവിഐപി സുരക്ഷ ഏർപ്പെടുത്തി. ഇതുവെര ‘വൈ’ കാറ്റഗറി സുരക്ഷയായിരുന്നു നിതയ്ക്ക്.ആയുധധാരികളായ പത്തോളം സിആര്‍പിഎഫ് കമാന്‍ഡോകള്‍ ചേര്‍ന്നൊരുക്കുന്ന സുരക്ഷാവലയത്തിലായിരിക്കും ഇനി നിത അംബാനി.വിവിഐപി സുരക്ഷയുള്ള രാജ്യത്തെ ഏക ദമ്പതികള്‍ എന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാക്കും.
ഇതിനുള്ള മുഴുവൻ ചെലവും നിത തന്നെ വഹിക്കണം. ഐഎംജി റിലയൻസ് അധ്യക്ഷയും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഉടമയും ഫുട്ബോളിന്റെ പുതിയ മുഖമായ സൂപ്പർ ലീഗിന്റെ അമരക്കാരിയുമാണ് നിതാ അംബാനി. നേരത്തേ, മുകേഷ് അംബാനിക്കു സർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു.













