കല്ലട ജലസേചന പദ്ധതി അഴിമതിക്കേസില്‍ നാല് എഞ്ചിനിയര്‍മാര്‍ക്ക് കോടതി ശിക്ഷ വിധിച്ചു. ഇ ഗണേഷന്‍, വിശ്വനാഥ ആചാരി, കെ രാജഗോപാല്‍, പി കെ ഡാനിയല്‍ എന്നിവര്‍ക്കാണ് ശിക്ഷ. അഞ്ച് വര്‍ഷം തടവും രണ്ട് ലക്ഷം പിഴയുമാണ് ശിക്ഷ. കരാറുകാരന്‍ കെ എന്‍ മോഹനനും കോടതി സമാനശിക്ഷ വിധിച്ചിട്ടുണ്ട്.













