റാഗിംഗിനിരയായി വിദ്യാർഥിനി മരിച്ച സംഭവം ;6 സഹപാഠികള്‍ ജയിലിലേക്ക്

IMG-20160723-WA0004വടകര റാഗിങ്ങിനെ തുടര്‍ന്ന് ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍. അറസ്റ്റിലായ ആറു വിദ്യാർഥികളെ കോടതി യില്‍ ഹാജരാക്കി. . മൂന്ന് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമാണ് അറസ്റ്റിലായത്. എംഎച്ച്ഇഎസ് കോളജിലെ വിദ്യാർഥികളായ അജ്നാസ് ,മുഹസിന്‍,അബ്രാന്‍ , സുമയ്യ, അര്‍ഷിത, സമീഹ എന്നിവരാണ്‌ അറസ്റ്റിലായത്. റാഗിങ്ങ്,ആത്മഹത്യ പ്രേരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.വെള്ളിയാഴ്ച സന്ധ്യയോടെയായിരുന്നു ഹസ്നാസിനെ വീടിന്റെ കുളിമുറിയിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വീട്ടുകാരും പരാതിപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *