ഫേ്‌ളാറിഡയില്‍ സ്വവര്‍ഗാനുരാഗികളുടെ ക്ലബ്ബില്‍ വെടിവയ്പ്പ്; 20 മരണം


ഫേ്‌ളാറിഡയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 42ഓളം പേര്‍ക്ക് പരുക്കേറ്റു. സ്വവര്‍ഗാനുരാഗികളുടെ നൈറ്റ് ക്ലബ്ബിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം രണ്ട് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. സംഭവം ഭീകരാക്രമണമാണെന്നും സംശയമുണ്ട്.


വെടിവയ്പ്പ് വിവരം പ്രചരിച്ചതോടെ സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് എത്തിയിരിക്കുന്നത്. വെടിവയ്പ്പ് തുടങ്ങി മൂന്ന് മണിക്കൂറിനകം ക്ലബ്ബിനുള്ളില്‍ പ്രവേശിച്ച പോലീസ് അക്രമിയെ വെടിവച്ച് കൊന്നു. ആക്രമണ സമയത്ത് നൂറിലധികം പേര്‍ ക്ലബ്ബില്‍ ഉണ്ടായിരുന്നു.


ക്ലബ്ബ് പൂട്ടുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണമുണ്ടായത്. ക്ലബ്ബില്‍ അതിക്രമിച്ച് കടന്ന അക്രമി വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി 20 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് വെളിപ്പെടുത്തി.



Sharing is Caring