ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് കാമുകന്‍ പട്ടണക്കാട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ചക്കാലപ്പറമ്പ് നികത്തില്‍ അഖില്‍ കൃഷ്ണ(ഉണ്ണിക്കുട്ടന്‍23), തുറവൂര്‍ കൊച്ചുപുത്തന്‍തറ രാജേഷ്(ആന രാജേഷ്28), പട്ടണക്കാട് പുലരി നിലയത്തില്‍ ജിനദേവ്(29), തിരുനെല്ലൂര്‍ ചാലിത്തറയില്‍ സിനീഷ്(29 വളമംഗലം ബിനീഷ്(26) എന്നിവരെയാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്.
അരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുമായി അഖില്‍ കൃഷ്ണ എന്ന ഉണ്ണിക്കുട്ടന്‍ ഫേസ്ബുക്കിലൂടെയാണ് അടുപ്പം സ്ഥാപിക്കുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും തമ്മില്‍ കാണുന്നതും പതിവായി. ഇതിനിടെയാണ് പെണ്‍കുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ച് മദ്യം നല്‍കി മയക്കിയ ശേഷം അഖിലും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്.
അരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെയാണ് അഖില്‍ കൃഷ്ണ പരിചയപ്പെടുന്നത്. നിരന്തരം ചാറ്റ് ചെയ്തിരുന്ന ഇരുവരും പിന്നീട് സ്‌നേഹബന്ധത്തിലാകുകയും ചെയ്തു. ഓട്ടോ ഡ്രൈവറായ അഖില്‍ കൃഷ്ണ, പെണ്‍കുട്ടിയെ പട്ടണക്കാട്ടെ വീട്ടിലെത്തിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം സുഹൃത്തുക്കളായ നാലുപേര്‍ക്കും കൈമാറി. ഇവര്‍ നാലു പേരും പെണ്‍കുട്ടിയെ മാറിമാറി പീഡിപ്പിച്ചുവെന്നാണ് പോലീസ് പറഞ്ഞത്. അഖില്‍ കൃഷ്ണയും കൂട്ടുകാരായ നാലുപേരും പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ആരുമറിയാതെ പെണ്‍കുട്ടിയെ അമ്മ കൊച്ചിയിലുള്ള ആതുരാലയത്തില്‍ പാര്‍പ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.
ആലപ്പുഴ വനിതാ സെല്‍ എസ്‌ഐ ജെ ശ്രീദേവിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി എല്ലാ കാര്യങ്ങളും തുറന്നുപറഞ്ഞത്. തുടര്‍ന്നാണ് അഞ്ച് യുവാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അഞ്ചുപേരെയും കഴിഞ്ഞദിവസമാണ് കുത്തിയതോട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.













