ഫെഡറര്‍ പുറത്ത് : നദാല്‍-ദെല്‍പോട്രോ സെമി


20-ാം ഗ്രാന്‍ഡ് സ്ളാം കിരീടത്തിലേക്കുള്ള റോജര്‍ ഫെഡററുടെ കുതിപ്പിന് യുവാന്‍ മാര്‍ടിന്‍ ദെല്‍പോട്രോ തടയിട്ടു. യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ഈ അര്‍ജന്റീനക്കാരന്‍ ഫെഡററെ നാലുസെറ്റ് പോരാട്ടത്തില്‍ കീഴടക്കി (7-5, 3-6, 7-6 (8), 6-4). റാഫേല്‍ നദാല്‍ റഷ്യയുടെ യുവതാരം ആന്‍ഡ്രി റുബ്ളെവിനെ കീഴടക്കി സെമിയിലെത്തി (6-1, 6-2, 6-2). ഇന്ന് നടക്കുന്ന സെമിയില്‍ നദാലും ദെല്‍പോട്രോയും ഏറ്റുമുട്ടും.


മറ്റൊരു സെമിയില്‍ കെവിന്‍ ആന്‍ഡേഴ്സണും പാബ്ളോ കറേനോ ബുസ്റ്റയും മത്സരിക്കും. വനിതകളില്‍ അമേരിക്കന്‍ സെമിയാണ്. കൊകൊ വാന്‍ഡെവെ മാഡിസണ്‍ കീസിനെയും സെറീന വില്യംസ് സൊളെയ്ന്‍ സ്റ്റീഫന്‍സിനെയും നേരിടും.




Sharing is Caring