ഫിലിപ്പൈന്‍സില്‍ പൊലിസ് വെടിവെപ്പില്‍ മേയര്‍ കൊല്ലപ്പെട്ടു


ഫിലിപ്പൈന്‍സില്‍ പൊലിസ് വെടിവെപ്പില്‍ സൗദി അംബാറ്റുന്‍ ടൗണിലെ മേയറായ സംസുദ്ദീന്‍ ദിമോക്കം കൊല്ലപ്പെട്ടു. നാര്‍ക്കോട്ടിക് വിഭാഗം ഉദ്യോഗസ്ഥരാണ് മേയര്‍ക്കും സംഘത്തിനും നേരെ വെടിവെച്ചെതെന്നാണ് റിപ്പോര്‍ട്ട്.


മേയറുടെ കൂടെയുണ്ടായിരുന്ന 9 അംഗരക്ഷകരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മയക്കുമരുന്ന് കടത്തിനിടയിലാണ് സംഭവമെന്നാണ് വിവരം.


മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂടേര്‍ട്ടെ ഉത്തരവിട്ടിരുന്നതിനെ തുടര്‍ന്നാണ് വ്യാപകമായ വെടിവെപ്പുകളാണ് ഇതുവരെ നടന്നത്.

മയക്കുമരുന്നു വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 3800 പേരെയാണ് ഇതുവരെ കൊന്നൊടുക്കിയത്.

മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ് മേയര്‍ എന്ന് പൊലിസ് പറഞ്ഞു. മയക്ക് മരന്നു കടത്തിലിനെ കുറിച്ച് വിവരം ലഭിച്ച പൊലിസ് മേയറോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മയക്കു മരുന്ന് കടത്തുമായി ബന്ധമില്ലെന്നാണ് മേയര്‍ വ്യക്തമാക്കിയിരുന്നത്.



Sharing is Caring