മോഡിയുടെ വിദേശയാത്രയുടെ ബില്ലുകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍


പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നടത്തിയിട്ടുള്ള വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തെ കുറിച്ച്‌ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍റെ ആവശ്യം സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞുവെന്ന പരാതിയെ തുടര്‍ന്നാണ് ഈ നേരിട്ടുള്ള ഇടപെടല്‍.
വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷ നിരസിക്കാന്‍ മാത്രമുള്ള സുരക്ഷാ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന് അറിയാനാണ് ഈ കര്‍ശന നടപടിയെന്നും വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കുന്നു.
എയര്‍ ഇന്ത്യയ്ക്ക് മാത്രം പ്രധാനമന്ത്രിയുടെ വിദേശയാത്രയുടെ ചെലവിനത്തില്‍ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇക്കാര്യത്തിലെ വിശദാംശങ്ങള്‍ അറിയാന്‍ ശ്രമിച്ചത്.




Sharing is Caring