വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ്
അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷനേതാവിന്റെ വിമര്‍ശനത്തിന് മറ
ുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
ജേക്കബ് തോമസിനെ മാറ്റാന്‍ ആഗ്രഹിക്കുന്ന വിലയ ഒരു ശക്തിയുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ള.
ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയില്‍
അഡ്വക്കേറ്റ് ജനറല്‍ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.













