വകുപ്പ് അനുസരിച്ച് ഭരിച്ചാല്‍ മതി; മനേകാ ഗാന്ധിയോട് പി.കെ ബഷീര്‍


തെരുവുനായ പ്രശ്‌നത്തില്‍ കേരള മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ കേന്ദ്രമന്ത്രി മനേകാ ഗാന്ധി ആരാണെന്ന് മുസ്‌ലിം ലീഗ് അംഗം പി.കെ ബഷീര്‍. വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് ബഷീര്‍ മനേകയ്‌ക്കെതിരേ രംഗത്തെത്തിയത്.


നായകളെ കൊന്നാല്‍ കാപ്പ ചുമത്തണമെന്ന് പറയാനും ഡി.ജി.പി നടപടിയെടുക്കണമെന്നും പറയാനും അവര്‍ക്ക് എങ്ങനെ കഴിയും നമ്മുടെ മുഖ്യമന്ത്രിയെ വിമര്‍ശിക്കാനും ഡി.ജി.പിയെ ശാസിക്കാനും അവര്‍ ആരാണ്. അവരുടെ വകുപ്പ് പോലും അതല്ലല്ലോ. എന്നും പി.കെ ബഷീര്‍ പറഞ്ഞു.


സ്ത്രീകളുടെയും കുട്ടികളുടെ വകുപ്പാണ് അവരുടേത്, അല്ലാത്തെ മൃഗങ്ങളുടേതല്ല. അവര്‍ അവരുടെ മക്കളെ മര്യാദക്ക് നോക്കിയാല്‍ മതിയെന്നും പി.കെ ബഷീര്‍ കൂട്ടിച്ചേര്‍ത്തു. തെരുവുനായയുടെ വിഷയത്തില്‍ മുഖ്യമന്ത്രി സ്വയം വില കുറച്ച് മനേകാ ഗന്ധിയെ കാണരുത്. പ്രധാനമന്ത്രിയെ തന്നെ കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Sharing is Caring