ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്കരിച്ചു കൊണ്ട് നയന്‍‌താര


തമിഴ് സിനിമ ലോകത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ലഭിച്ച മലയാളിയാണ് നയന്‍താര . അറുപത്തഞ്ചാം ഫിലിം ഫെയര്‍ അവാര്‍ഡില്‍ അറം സിനിമയിലൂടെ മികച്ച നടിയായി നയന്‍താരയെ തിരഞ്ഞെടുത്തിരുന്നു. മികച്ച നടനായി വിജയ് സേതുപതിയും.താരങ്ങളുടെ നിറ സാന്നിധ്യം കൊണ്ട് ഫിലിം ഫെയര്‍ വേദി മനോഹരമായിരുന്നു എങ്കിലും നയന്‍‌താര, വിജയ് സേതുപതി, കാര്‍ത്തി എന്നിവര്‍ അവാര്‍ഡ് ബഹിഷ്കരിച്ചത് പരിപാടിക്ക് വിള്ളല്‍ ഏല്‍പ്പിച്ചിരുന്നു. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കു 10 ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്നാണ് നടികര്‍ സംഘത്തിന്റെ തീരുമാനം. ഇത് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റി വക്കുന്നത്. എന്നാല്‍ ആ തുക നല്കാത്തതിനാണ് താരങ്ങള്‍ അവാര്‍ഡ് ബഹിഷ്കരിച്ചത്. അതിനു നടികര്‍ സംഘം ഇവര്‍ക്ക് നന്ദി അറിയിച്ചു.




Sharing is Caring