നന്നായി പരിശ്രമിച്ചാണ് സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നത് എന്ന് നടി നവ്യ നായര്‍


വര്‍ക്കൗട്ടിലൂടെ ശരീരം സ്ലിം ആക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരമായാ നവ്യ നായര്‍ . വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്നെങ്കിലും ആരാധകരുമായുളള സൗഹൃദം കാത്തു സൂക്ഷിക്കുന്ന നടിയാണ് നവ്യ.മിക്ക ദിവസങ്ങളിലും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. ഇല്ലെങ്കില്‍ ഡാന്‍സ് ചെയ്യും. അങ്ങനെ നന്നായി പരിശ്രമിച്ചാണ് സൗന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതെന്ന് നവ്യ പറഞ്ഞു. പഴയതിനേക്കാള്‍ മെലിഞ്ഞ് സുന്ദരിയായ നവ്യയുടെ ചിത്രങ്ങള്‍ക്ക് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. കൂടുതല്‍ സുന്ദരിയായെന്ന് പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പം മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നടി.




Sharing is Caring