ഖാദിക്ക് പ്രത്യേക റിബേറ്റ് ആഗസ്റ്റ് 1 മുതല്‍ 24 വരെ

ഓണം ബക്രീദ് ഉത്സവ കാലത്ത് ഖാദിക്കുള്ള പ്രത്യേക റിബേറ്റ് ഇന്ന് (ആഗസ്റ്റ് 1)മുതല്‍ ആരംഭിക്കും. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ഉണ്ടാകും. ഞായറാഴ്ച ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുന്ന എല്ലാ വില്പന ശാലകളിലും റിബേറ്റ് ലഭിക്കും.
ഖാദി ബോര്‍ഡ് നേരിട്ട് നടത്തുന്ന ഖാദി ഗ്രാമ സൗഭാഗ്യകളില്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്ക് എന്നിവര്‍ക്ക് ആറ് തുല്യ തവണകളായി ആറ് മാസം കൊണ്ട് അടച്ച് തീര്‍ക്കാവുന്ന രീതിയില്‍ 50,000 രൂപയുടെ വരെ ഉല്പന്നങ്ങല്‍ ക്രെഡിറ്റ് വ്യവസ്ഥയില്‍ ലഭിക്കും. ചേറൂട്ടി റോഡ് കോഴിക്കോട്, വടകര പഴയ ബസ് സ്റ്റാന്റ്, കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ്, ബാലുശ്ശേരി അറപ്പീടിക എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് നേരിട്ട് നടത്തുന്ന ഖാദി ഗ്രാമ സൗഭാഗ്യകളുളളത്. കൂടാതെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഖാദി ഉത്പാദന കേന്ദ്രങ്ങളോടനുബന്ധിച്ച് 19 ഗ്രാമ സൌഭാഗ്യകളും ഖാദി ഉത്പന്നങ്ങളുടെ വില്‍പ്പ ശാലകളായി പ്രവര്‍ത്തിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ഖാദി കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഗുണമേ•യുള്ളയുള്ള ഉല്പന്നങ്ങള്‍ വില്പന ശാലകളില്‍ എത്തിച്ചിട്ടുള്ളത്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും കേരളത്തിലെ ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന ആകര്‍ഷകമായ സമ്മാന പദ്ധതിയും ഓണം ബക്രീദ് ഖാദി മേളയുടെ ഭാഗമായുണ്ട്. ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും ഒരു സമ്മാന കൂപ്പണ്‍ ലഭിക്കും. മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം കാറും രണ്ടും മൂന്നും സ്വര്‍ണ്ണ സമ്മാനങ്ങളുമാണ്. കൂടാതെ ജില്ലാ തലത്തില്‍ ആഴ്ച തോറും നറുക്കെടുപ്പും 5000 രൂപയുടെ ഗിഫ്റ്റ് വൌച്ചര്‍ സമ്മാനവുമുണ്ട്. ഓണം ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അങ്കണത്തില്‍ ആഗസ്റ്റ് അഞ്ചിന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *