‘ഫലം വരും’ മുന്‍പേ വൃക്ഷത്തൈകള്‍ നട്ട്‌ വാക്കുപാലിച്ച്‌ തോമസ്‌ ഐസക്ക്‌


തെരഞ്ഞെടുപ്പ്‌ ഫലം വരും മുന്‍പേ തോമസ്‌ ഐസക്ക്‌ താന്‍ നല്‍കിയ വാക്ക്‌ പാലിക്കാനുള്ള ശ്രമം തുടങ്ങി. ഓരോ വോട്ട്‌ ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകള്‍ നടുമെന്ന വാക്ക്‌ പാലിക്കുകയാണ്‌ ലക്ഷ്യം. തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതിക്ഷയിലുമുള്ള അദ്ദേഹം ഇതിനോടകം പതിനായിരം ത്തോളം തൈകള്‍ നട്ടുവെന്നും അവകാശപ്പെടുന്നു. ഇനിയും പതിനയ്യായിരത്തോളം തൈകള്‍ കൂടി നട്ടാലേ വാക്കുപാലിക്കാനാകൂ എന്നും തോമസ്‌ ഐസക്ക്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ വ്യക്‌തമാക്കുന്നു.
തോമസ്‌ ഐസക്കിന്റെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം: –
‘ പറഞ്ഞ വാക്ക്‌ പാലിക്കണമെങ്കില്‍ പത്ത്‌ പതിനയ്യായിരം വൃക്ഷത്തൈകള്‍ കൂടി നടേണ്ടിവരും. ഓരോ വോട്ട്‌ ഭൂരിപക്ഷത്തിനും ഒരു വൃക്ഷത്തെ നടുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പരിനായിരം പ്ലാവുകള്‍ ഇപ്പോള്‍ തന്നെ നട്ടുകൊണ്ടിരിക്കുകയാണ്‌. തെരഞ്ഞെടുപ്പ്‌ വാരണാധികാരിയുടെ നിരോധനംമൂലം സൂക്ഷിച്ചു വച്ചിരുന്ന പ്ലാവിന്‍ തൈകളെല്ലാം തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ നട്ടുതുടങ്ങി. ബാക്കിയുള്ളവ ഞാറ്റുവേലയ്‌ക്ക് നടാനാണ്‌ തീരുമാനം.




Sharing is Caring