പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം; എം.ജി.എം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു


വര്‍ക്കലയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ വൈസ് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തു. എം.ജി.എം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബി.എസ് രാജീവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.


എം.ജി.എം സ്‌കൂള്‍ വിദ്യാര്‍ഥിയായ മരക്കടമുക്ക് സ്വദേശി അര്‍ജുന്‍(17) ആണ് ആത്മഹത്യ ചെയ്തത്. മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പീഡനം മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.


കഴിഞ്ഞ ദിവസം സ്കൂൾ വിട്ടുവന്ന അർജുനെ വൈകീട്ട് ആറു മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതായി അര്‍ജുന്റെ അമ്മ പറഞ്ഞു. പരീക്ഷയില്‍ കോപ്പിയടിച്ചന്നാരോപിച്ച് മാനേജ്‌മെന്റ് വിദ്യാര്‍ഥിയെ ശാസിച്ചിരുന്നു.



Sharing is Caring