പത്തനംതിട്ടയില്‍ പ്രായമാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുപേരെ അറസ്റ്റുചെയ്തു. അടൂരിലെ രണ്ടു പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ഇവരെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.സുഹൃത്തിന്റെ വീട്ടിലേക്ക് എന്നുപറഞ്ഞാണ് ഒരാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോയത്. ഈ മാസം നാല്, അഞ്ച് തിയതികളിലായിരുന്നു സംഭവം. സ്‌ക്കൂള്‍ അധികൃതരാണ് കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിച്ചത്.













