രാജ്യത്തെ 32 പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും അധികം വരുമാനമുള്ളത് തമിഴ്നാട്ടിലെ ഡിഎംകെ ക്ക്. അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് ഫോറം നടത്തിയ വിശകലനത്തിലാണ് ഡിഎംകെ ഏറ്റവും അധികം വരുമാനമുള്ള പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണെന്ന കണ്ടെത്തലുള്ളത്.77.63 കോടിരൂപയാണ് ഡിഎംകെയുടെ വരുമാനം.
54.93 കോടിയുടെ വരുമാനവുമായി എഐഡിഎംകെ തൊട്ടു പിന്നിലുണ്ട്. 15.97 കോടി രൂപയാണ് ടിഡിപിയുടെ വരുമാനം.
32 പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനമായി കണക്കാക്കിയിരിക്കുന്നത് 221.48 കോടി രൂപയാണ്. അതായത് രാജ്യത്തെ എല്ലാ പാര്‍ട്ടികളുടെയും മൊത്ത വരുമാനത്തിന്റെ പകുതിയിലധികം തമിഴ്നാട്ടിലെ രണ്ട് പ്രാദേശിക പാര്‍ട്ടികളുടേതാണെന്ന് സാരം. 32 പ്രാദേശിക പാര്‍ട്ടികളുടെയും മൊത്ത വരുമാനം 221 കോടിയായി കണക്കാക്കിയതില്‍ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും വരുമാനം 132 കോടിയോളം വരും.
രാജ്യത്തെ മൊത്തം പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 35.05% ഡിഎംകെയുടേതാണ്. ഏറ്റവും അധികം വരുമാനമുള്ള പാര്‍ട്ടികളായ ഡിഎംകെയുെടെയും എഐഡിഎംകെയും ടിഡിപിയുടെയും മൊത്ത വരുമാനം 148.5 കോടി രൂപയോളം വരും. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മൊത്ത വരുമാനത്തിന്റെ 65% വരും ഇത്.
വരുമാനത്തുകയില്‍ ഏറ്റവും അധികം ചിലഴിച്ച പാര്‍ട്ടികളുടെ പട്ടികയില്‍ മുമ്പില്‍ ജെഡിയുആണ്. 23.46 കോടി രൂപയാണ് ജെഡിയു ചിലവഴിച്ചത്. ടിഡിപി 13.10 കോടി രൂപയും എഎപി 11.09 കോടി രൂപയും ചിലവഴിച്ചിട്ടുണ്ട്.
ഏറ്റവും കുറവ് ചിലവഴിച്ചത് ഡിഎംകെയും എഐഡിഎംകെയും ആള് ഇന്ത്യ മജജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീനുമാണ്.
ഈ പാര്‍ട്ടികളുടെ 80% ത്തിലധികം തുക ചിലവഴിക്കാതെ കിടക്കുകയാണ്.
രാജ്യത്ത ആകെയയുള്ള 47 രാഷ്ട്രീയപാര്‍ട്ടികളില്‍ 15 പാര്‍ട്ടികള്‍ അവരുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിക്കാത്തതിനാല്‍ വിശകലനത്തില്‍ ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.













