പ്രസവത്തെ തുടര്‍ന്ന് മരിച്ച മലയാളി അധ്യാപികയുടെ മൃതദേഹം ഖബറടക്കി


പ്രസവത്തെ തുടര്‍ന്ന് മരിച്ച മലയാളി അധ്യാപികയുടെ മൃതദേഹം ഖബറടക്കി. ആലുവ സ്വദേശിനിയും റിയാദ് യാര സ്‌കൂള്‍ അധ്യാപികയുമായ ലിബിന ശിഫാസ് (30) ആണ് കഴിഞ്ഞ ദിവസം പ്രസവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചു മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. ഭര്‍ത്താവ് ശിഫാസ് ശംസു. മക്കള്‍: റീം, റമി മുഹ്‌യുദ്ദീന്‍, നവജാത ശിശു. ലിബിനയുടെ പ്രസവ ശ്രുശൂഷക്കായി മാതാപിതാക്കളായ ലത്തീഫ് സാജിത കഴിഞ്ഞയാഴ്ച നാട്ടില്‍ നിന്നും റിയാദിലെത്തിയിരുന്നു.




Sharing is Caring