തായ്‌ലാന്റില്‍ വെള്ളപ്പൊക്കം; 12 പേര്‍ മരണപ്പെട്ടു


ദക്ഷിണ തായ്‌ലാന്റില്‍ ശക്തമായ മഴമൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ 12 പേര്‍ മരണപ്പെട്ടു. വെള്ളപ്പൊക്കം ലക്ഷകണക്കിന് പേരെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ മുഴുവന്‍ വെള്ളത്തിലായതായി ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.


ശക്തമായ മഴ ഗതാഗതസൗകര്യങ്ങളെയും വിമാനസര്‍വിസുകളെയും ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മഴ ഇനിയും രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.




Sharing is Caring