പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണം 88 ആയി; കവളപ്പാറയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു


തിരുവനന്തപുരം: ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും കാരണം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 88 ആയി.
കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോട് കൂടി കവളപ്പാറയില്‍ 20 പേരുടെ മൃതദേഹം കണ്ടെടുത്തു.39 പേരെയാണ് കവളപ്പാറയില്‍ നിന്നും ഇനിയും കണ്ടെത്താനുളളത്.


വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുത്തുമലയില്‍ ഇനിയും ഏഴുപേരെ കണ്ടെത്താനുണ്ട്. 11 മൃതദേഹമാണ് അവിടെനിനിനും ഇതുവരെ കണ്ടെത്തിയത്.




Sharing is Caring