പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.മാർച്ച് 11-ന് ആണ് പ്രധാനമന്ത്രി കൊച്ചിയില്‍ എത്തുന്നത്.ഈ ദിവസം രാവിലെ 11 മണി മുതല്‍ നഗരത്തിലേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.












