പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ ലഷ്‌കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്


പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പാക് ഭീകര സംഘടന ലഷ്‌കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന ചടങ്ങുകളെ ഭീകരര്‍ ഉന്നംവയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. മറ്റു പ്രമുഖ നേതാക്കള്‍ക്കെതിരെ വധശ്രമമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്. ആക്രമണങ്ങള്‍ നടത്തുന്നതിനായി ലഷ്‌കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 26/ 11 പോലുള്ള ആക്രമണത്തിനാണ് ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring