ശ്രീനാരായണ സന്ദേശങ്ങളുടെ അന്തകനാണ് വെള്ളാപ്പള്ളി നടേശനെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. ഗുരുവിന്റെ പേരുപോലും ഉച്ചരിക്കാനുള്ള അര്‍ഹത അദ്ദേഹത്തിന് നഷ്ടപ്പെട്ടു പോയെന്നും സുധീരന്‍ ആരോപിച്ചു.ഗുരുവിനെ കൈവിട്ട വെള്ളാപ്പള്ളി ഇപ്പോള്‍ ഗോഡ്‌സെയിസമാണ് പിന്തുടരുന്നതെന്നും തിരുവനന്തപുരം ഇന്ദിരാ ഭവനില്‍ നടന്ന അംബേദ്കര്‍ ചരമ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ആരോപിച്ചു.













