പ്രധാനമന്ത്രി സാധാരണക്കാരെ അവഗണിച്ചു: രാഹുല്‍ ഗാന്ധി


പ്രധാനമന്ത്രിക്ക് സാധാരണക്കാരെ ശ്രദ്ധയില്ലെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 500, 1000 ന്‍റെയും നോട്ടുകള്‍ പിന്‍വലിക്കുന്നതായുള്ള പ്രഖ്യാപനത്തിലൂടെ ഇത് വ്യക്തമായി തെളിയിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തന്‍റെ ട്വീറ്റര്‍ അകൗണ്ടിലൂടെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിദേശത്തുള്ള കള്ളപ്പണവും കൊണ്ട് ശരിയായ പ്രതികള്‍ ഇരിക്കുകയാണെന്നും ഈ രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ മോദിക്കു ശ്രദ്ധയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
1000ന് പകരം 2000 ത്തിന്‍റെ നോട്ട് കൊണ്ടുവന്നാല്‍ എങ്ങനെയാണ് കള്ളപ്പണം തടയുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Sharing is Caring