പ്രധാനമന്ത്രി ഇന്ന് മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 മണിക്ക് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാലാം ഘട്ട ലോക്ക് ഡൗണിന്റെ അവസാനദിനത്തിലാണ് മോദി ജനങ്ങളുമായി സംവദിക്കാനെത്തുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ 1 മുതല്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് കേന്ദ്രീകരിച്ചാവും പ്രധാനമന്ത്രിയുടെ പ്രസംഗം എന്നാണ് റിപ്പോര്‍ട്ടുകള്‍.




Sharing is Caring